കാല്പാട് മയ്ക്കാത്തവഴികളില്
ഇന്ന് മഞ്ഞുവീണു നിറയുന്നു
തണുപ്പുവന്നെന്റെ ചിറകരിയുന്നു
കോടമഞ്ഞെന്റെ കാഴ്ച മറക്കുന്നു
മഞ്ഞില്‍ കുതിര്‍ന്നൊരു പക്ഷി
എന്‍ ജാലകത്തില്‍ വന്നടിച്ചു
മാറുപിളര്ന്നതിന് ചുടു നിണമെന്
ചില്ലിന്മേല് വര്‍ണ്ണ ചിത്രമെഴുതി
വ്യന്ദാവനികയില് മുരളിപൊഴിക്കും
അവതാര ക്യഷ്ണാ നീ എവിടെ
നിന്പൊന്നോടകുഴലതൊരുവേള
എനിക്കായ് പകുത്തു നല്കുകില്ലേ?
അറിയുന്നു നിന്നെ ഈ അകലത്തിലും
ഇന്ദ്രിയ ചലനങ്ങള്‍ നിനക്കുള്ളാതാകവേ
ഏകാന്തരാവുകളിലൊന്നില് വരുമെന്നൊരു
മഴനൂല് കനവുമായ് ഞാന്‍ കാത്തിരിക്കാം
Monday, November 17, 2008
Subscribe to:
Post Comments (Atom)
31 comments:
അറിയുന്നു നിന്നെ ഈ അകലത്തിലും
ഇന്ദ്രിയ ചലനങ്ങള്‍ നിനക്കുള്ളാതാകവേ
ഏകാന്തരാവുകളിലൊന്നില് വരുമെന്നൊരു
മഴനൂല് കനവുമായ് ഞാന്‍ കാത്തിരിക്കാം
ബൂലോകത്തേയ്ക്കു സ്വാഗതം. തുടക്കം നന്നായിട്ടുണ്ട്, ഇനിയും എഴുതൂ...
:)
ആദ്യകമന്റിട്ട ശ്രീക്ക് ഒരായിരം നന്ദി. കൊച്ചുകൊച്ചുപോസ്റ്റുകളുമായ് ഞാന്‍ ഉണ്ടാകും.
ബാലാമണി
നല്ല വരികള്‍
ബാലാമണി മഞ്ഞ് വീഴുന്ന നാട്ടില്‍ ആണോ
മഞ്ഞെന്ന് പറയുമ്പോള്‍ ഒരു കുളിര് ആണ് മനസ്സില്‍, അല്ലേ? എന്നാല്‍ കോടമഞ്ഞ് കാഴ്ചമറക്കുകയും ദാക്ഷിണ്യമില്ലാത്ത കാറ്റ് മേഘപാളികളെ അടിച്ചെടുത്തെറിയുന്ന പോലെ
മഞ്ഞ് നിമിഷം വച്ച് മലപോലെ കൊണ്ട് ഇട്ട സ്നോ സ്റ്റോം കണ്ടപ്പോള്‍ അന്ന് വരെ മഞ്ഞ് എന്ന് പറയുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ മയമുള്ള ഭാവന ഒക്കെ പമ്പകടന്നു.. ....
ആശംസകളോടെ
.....
നല്ല വരികള്‍. സ്വാഗതം.
നല്ല വരികള്‍....ആശംസകള്‍......... :)
കവിതയെപ്പറ്റി പറയാന്‍ എനിക്കറിയില്ല..
ആശംസകള്‍..ബൂലോഗത്ത് ബാലാമണി ജിയുടെ നിറ സാന്നിധ്യം പ്രകടമാകട്ടെ.
കവിത നന്നായിരിക്കുന്നു.
ഒരു ബൂലോഗ സ്വാഗതം കൂടി
-സുല്‍
മാണിക്യം, ക്യഷ്, അപര്‍ണ്ണ, കുഞ്ഞന്‍, സുല്‍ എല്ലാവര്ക്കും നന്ദി. എന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുവന്നറിയുമ്പോള് സന്തോഷം. നന്ദി ഒരിക്കല്‍കൂടി
സ്നേഹപൂര്‍വ്വം ബാലാമണി
കവിത നന്നായി,വൈലോപ്പിള്ളി പാടിയ പോലെ വിരഹം കൂടുതല്‍ അടുപ്പിക്കും.
ഇനിയുമെഴുതുക.
ബൂലോകത്തേയ്ക്കു സ്വാഗതം
"ഒറ്റപ്പെടലിന്റെ ആഹ്ലാദം
അനുഭവിച്ചറിയാന്‍
വിധിക്കപ്പെട്ടവര്‍
കാത്തിരിക്കേണ്ടിയിരിക്കുന്നു..
സ്വപ്നങ്ങളുടെ ഇരുണ്ട
ഭൂമികയ്ക്ക് നിറം ലഭിക്കുന്ന
തെളിഞ്ഞ പകലുകള്‍ക്കായ്...."
കടന്നുപോയ വഴികളില്‍
വീണുകിടന്ന കരിയിലകള്‍ക്ക്
ഓര്‍മ്മയുടെ
നഷ്ടസുഗന്ധമാണെന്ന്
തിരിച്ചറിഞ്ഞപ്പോഴേക്കും..
കാലടികള്‍ക്കിടയിലെ
അകലം വര്‍ധിച്ചിരുന്നു...
നിന്റെ സ്വപ്നങ്ങളുടെ
കിളിവാതിലിലായ്..
നനുത്ത സ്ഫടികത്തില്‍
ചുടുചോര കൊണ്ട്
ചിത്രം വരച്ച
മഞ്ഞുകാലപക്ഷിയുടെ
ചിറകുകള് ദാനം നല്‍കിയത്
നീ തന്നെയായിരുന്നില്ലേ...??
വല്യമ്മായി, നന്ദ കുമാര്‍ രണ്ടുപേര്‍ക്കും പ്രത്യേകം നന്ദി
എന്റെ ഇഷ്ടകവികളില്‍ ഒരാളാണ് വൈലോപ്പള്ളി.
സ്നേഹപൂര്‍വ്വം ബാലാമണി
അന്യനും അമ്യതയും ഒന്നന്നറിയവേ
അന്യനന്നു വിളിക്കട്ടേ ഞാന്‍
അന്യരല്ലങ്കിലും നമ്മളെന്നുമുലകില്
അന്യരല്ലേ സഖീ ജീവിത യാത്രയില്‍
കവിതകള്‍ സമ്മാനമായ് തരുന്നു നീ
കടലിനക്കരെ കാതങ്ങള്‍ക്കപ്പുറം
കനലെരിയുന്ന ഹ്യത്തിലായ് ഞാന്‍
കനവായ് കാത്തിടാം നിന് വാക്കുകള്‍
സ്നേഹപൂര്‍വ്വം ബാലാമണി
കടന്നു വരിക ഒരു പിടി മഴത്തുള്ളികളും ആയി .....
ഒരു സംശയം
"വ്യന്ദാവനികയില് മുരളിപൊഴിക്കും
അവതാരക ക്യഷ്ണാ നീ എവിടെ"
ഇതില്‍ "അവതാരക കൃഷ്ണന്" ആണോ "അവതാര കൃഷ്ണന് " ആണോ ശെരി??
Touching words... Best wishes Dear.
മനസില്‍ ഒരായിരം വിഹ്വലതകളുമായുള്ള
ഈ കാത്തിരിപ്പ്...
മനോഹരം തന്നെ ബാലാമണി...
വരികള്‍ നിറയുന്ന
കാല്പനികസൗന്ദര്യം
ആദ്യവരികള്‍ മുതല്‍
്അവസാനഈരടികളില് വരെ
കാത്തുവെക്കാന് കഴിഞ്ഞതത്
അഭിനന്ദനാര്‍ഹം തന്നെ...
ഇനിയുമൊരുപാടെഴുതാന്
ഈശ്വരന് അനുഗ്രഹിക്കട്ടെ...
നന്മകള് പ്രാര്‍ത്ഥനകള്‍....
പുതിയൊരു ബാലാമണിയമ്മ ജനിക്കുകയാണോ?
ബാലാമണീ നല്ല കവിത.
നല്ല കവിത
മഴനൂല് കനവുമായ് ഞാന്‍ കാത്തിരിക്കാം
ഞാന്‍ താങ്കളുടെ കവിതകള്‍ക്കായി
ഈ കവിത വായിച്ചപ്പോള്‍ കേട്ടു മറന്ന ഒരു ഗാനം ഓര്‍മ്മ വന്നു. “മുരളിക പോലും അറിയാതെയെന്‍ അരികില്‍ വരു കണ്ണാ” . അഭിനന്ദനങ്ങള്‍!
മഞ്ഞില്‍ കുതിര്‍ന്നൊരു പക്ഷി
എന്‍ ജാലകത്തില്‍ വന്നടിച്ചു
മാറുപിളര്ന്നതിന് ചുടു നിണമെന്
ചില്ലിന്മേല് വര്‍ണ്ണ ചിത്രമെഴുതി
ഒരുപാട് ഇഷ്ടപ്പെട്ടു...
സ്വാഗതം... ഈ ഭൂലോകത്തേക്ക്!!
നവരുചിയന്‍ ശരിയാണ് ഈ അക്ഷരപിശാച്. അവതാര കണ്ണന് ആണ്. തെറ്റു ചൂണ്ടികാട്ടിയതിന് നന്ദി. അഭിപ്രായം അറിയിച്ചതിനും.
സുരേഷ് നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും.
ഗിരീഷ് അഭിപ്രായം കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഞാന്‍ അത്രഒന്നും ഇല്ല. പ്രോല്സാഹനത്തിന് നന്ദി.
ഗീതാഗീതികള്‍ ബാലാമണി അമ്മ എന്നും എന്റെ ഇഷ്ടപ്പെട്ട ഒരു കവയത്രിയും അവരുടെ മകള്‍ മാധവികുട്ടി എന്റെ ഇഷ്ടപ്പെട്ട ഒരു കഥാകരിയും ആണ്. ഞാന്‍ ബാലാമണി വെറും ബാലാമണി.
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ മഴനൂല് കനവുമായ് കാത്തിരുന്നോളൂ ബാലാമണി നിരാശപ്പെടുത്തില്ല. ബാലാമണി ഇനിയും വരും കവിതയുമായി.
സരിജ എന്റെ കവിത താങ്കളെ “മുരളിക പോലും അറിയാതെയെന്‍ അരികില്‍ വരു കണ്ണാ” എന്ന ഗാനം ഓര്‍മ്മിപ്പിച്ചു എന്നറിയുമ്പോള്‍ വല്ലാത്ത ഒരു സന്തോഷം. നന്ദി
ഏകാന്ത പഥികന് കവിത ഇഷ്ടമായി എന്നറിയുമ്പോള്‍ സന്തോഷം. അഭിപ്രായം അറിയിച്ച എല്ലവര്‍ക്കും ഒരിക്കല്‍കൂടി ആത്മാര്‍ത്ഥമായ് നന്ദി. ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ അല്ലേ?
സ്നേഹപൂര്‍വ്വം
ബാലാമണി
ബൂലോകത്തേയ്ക്കു സ്വാഗതം.കവിതയോടുള്ള ഈ തുടക്കം നന്നായി
ഇനിയും എഴുതുക
Let your waiting be fruitful
regards Poor-me
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
മനസ്സുതുറന്നുള്ള ഈ സ്വാഗതത്തില്‍ ഒരുപാട് സന്തോഷം.
പാവം ഞാന്‍ ഇവിടേക്ക് വന്നതിന് നന്ദി
സ്നേഹപൂര്‍വ്വം
ബാലാമണി
couldn't go without commenting.. great words.. great malayalam. nice creativity..
മിത്തുകളിൽ മഴ പെയ്യുമ്പോൾ...
കവിത ഹൃദ്യം.അഭിനന്ദനങ്ങള്‍.
Bala... enthinu iniyum radha-krishna sankalpathil koode oru sanchaaram? Aa pranayam thanne aayirunnallo lokathile aettavum vaazhthapettathenkilum, aettavum kapatam aaya pranayam...
Post a Comment