Wednesday, August 12, 2009

മുരളീരവത്തില്‍ അലിഞ്ഞലിഞ്ഞ്


ഒഴുകിയെത്തുന്നൊരീറകുഴല്‍‍ നാദമെന്നെ തഴുകവേ,
കൗസ്തുഭം ചാര്‍ത്തിയ വിരിമാറില്‍ചേര്‍ന്നുറങ്ങി
വര്‍ണ്ണങ്ങള്‍ കത്തുന്ന കണ്ണുമായ്‌, നിന്‍ തിരു-
വാര്‍മുടികെട്ടിലെ പൊന്‍‌മയില്‍ പീലിയാകാന്‍.

കഥയൊന്നു കേട്ട് നിന്‍ വൃന്ദാവനിയിലെ
നീലകടമ്പിന്‍ ചോട്ടിലരിയ മണ്‍കുടിലില്‍
വനമാല ചീന്തിയ മാറില്‍ ചാഞ്ഞൊട്ടു
മുരളീരവത്തിലലിഞ്ഞു രാസകേളിയാടാന്‍

ധരയിതില്‍ ഞാന്‍ നെയ്‌ത സ്വപ്നങ്ങള്‍ക്കൊക്കയും
അറിയാതെ അറിയാതെ നീ വര്‍ണ്ണ ചിറകുനല്‍കി
ശിഥില സ്വപ്‌നങ്ങളോക്കെയുടച്ചു, പാര്‍‌വണചന്ദ്രിക-
രാവിതില്‍ ചോരനെപോലെന്നില്‍ കടന്നു വന്നു

ഉയരുമോടകുഴല്‍ മധുനാദമൊപ്പമായ്
പിടയുന്ന മനസുമായ് നിന്നരികിലെത്തി
കണ്‍‌മുനയാല്‍ നീ എന്നില്‍ കവിത നിറക്കേ
അറിയാതെ സങ്കടം മിഴിനിറഞ്ഞൊഴുകി

നിന്റെ പാദം പതിഞ്ഞ വൃന്ദാവനേ
മുരളീരവം കേട്ടുനിന്‍ മടിയില്‍ ശയിക്കാന്‍
നിലാവെളിച്ചം കുടിച്ചൊന്നുറങ്ങുവാന്‍
മുരളീധരാ നീ അരികില്‍ അണയുകില്ലേ?

തന്ത്രികള്‍ പൊട്ടിയ മണി തംബുരുമീട്ടാന്‍
മുരളികയൂതി നീ എന്നരികിലണയുകില്ലേ?
ഇനിയുമീ രുദ്ര വീണയില്‍ ശ്രുതിയിടാന്‍
വൃന്ദാവനചാരി മുരളീക്യഷ്‌ണാ നീ വരില്ലേ?

അറിയാതെ അറിയുന്നു നിന്‍‌മനം ക്യഷ്‌ണ
അറിഞ്ഞിട്ടും അറിയാതെ നീ പോയിടല്ലേ
രാവിന്‍ നിശൂന്യതയിലേകയായുഴറിടുമ്പോള്‍
രാമഴയായ് പെയ്തിറങ്ങുന്നു മധുരമീ മുരളീരവം

24 comments:

ബാലാമണി said...

ധരയിതില്‍ ഞാന്‍ നെയ്‌ത സ്വപ്നങ്ങള്‍ക്കൊക്കയും
അറിയാതെ അറിയാതെ നീ വര്‍ണ്ണ ചിറകുനല്‍കി
ശിഥില സ്വപ്‌നങ്ങളോക്കെയുടച്ചു, പാര്‍‌വണചന്ദ്രിക-
രാവിതില്‍ ചോരനെപോലെന്നില്‍ കടന്നു വന്നു

ശ്രീ said...

കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ. കവിത നന്നായിരിയ്ക്കുന്നു.

മുരളിക... said...

എന്തേ കൃഷ്ണനോടുള്ള പരിഭവം കുറഞ്ഞോ??


കൃഷ്ണനെ കുറിചാവുമ്പോ എന്തെഴുതിയാലും മധുരം തന്നെ..
എങ്ങനെയും വായിക്കാവുന്ന പുസ്തകം തന്നെ കൃഷ്ണന്‍..

പി എ അനിഷ്, എളനാട് said...

കൃഷ്ണകവിതകള്‍ ഓര്‍മവന്നു (സുഗതകുമാരിയുടെ)
വളരെ നാളുകള്‍ക്കു ശേഷം ഒരു മധുരകവിത വായിച്ചു
ആശംസകള്‍

കഷായക്കാരൻ said...

എല്ലാവരും നല്ലതെന്ന് പറയുന്നു. ഞാൻ വിശ്വസിക്കട്ടെ?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ബ്ലോഗില്‍ കണ്ട റിക്വസ്റ്റിലൂടെയാണ് ഇവിടെ എത്തിയത്.കവിതകള്‍ നന്നായിരിക്കുന്നു..ഇനിയും വരാം ഈ വഴിയില്‍......

എം.കെ.ഖരീം said...

ഹൃദ്യം...

K.P.S.(കെ.പി.സുകുമാരന്‍) said...

ആശംസകളോടെ,

ഹാരിസ്‌ എടവന said...

കവിതകള്‍ നന്നായിരിക്കുന്നു
വിഷയവൈവിദ്ധ്യം ഉണ്ടാക്കാന്‍ ശ്രമിക്കുമല്ലോ

Senu Eapen Thomas, Poovathoor said...

താന്‍ ഒരു പുലിയാണൂ കേട്ടോ? പണ്ട്‌ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഈ പേരു കേട്ടിട്ടുണ്ട്‌.. പിന്നെ ഇപ്പ്പ്പോളാണു കണ്ടത്‌. കൊള്ളാം.

ഇനി ഒരു രഹസ്യം:- എനിക്ക്‌ ഒന്നും മനസ്സിലായിട്ടില്ല.

ഇത്‌ സകല ബ്ലോഗറന്മാരോടും പറഞ്ഞ്‌ എന്നെ നാറ്റിക്കരുത്‌.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Sureshkumar Punjhayil said...

അറിഞ്ഞിട്ടും അറിയാതെ നീ പോയിടല്ലേ...!
Prarthana thanne sharanam...!

Manoharam, Ashamsakal...!!!

ഉപാസന || Upasana said...

onnaantharam varikal...
:-)
Upasana

ലതി said...

പണ്ട് സുഗതകുമാരിടീച്ചറിന്റെ കൃഷ്ണകവിതകൾ ചൊല്ലിയും മന:പാഠമാക്കിയും ഒരു കാലം....
ഓർമ്മവരുന്നു. കവിതകൾ കൊള്ളാം. ആശംസകൾ.

ലതി said...

പണ്ട് സുഗതകുമാരിടീച്ചറിന്റെ കൃഷ്ണകവിതകൾ ചൊല്ലിയും മന:പാഠമാക്കിയും ഒരു കാലം....
ഓർമ്മവരുന്നു. കവിതകൾ കൊള്ളാം. ആശംസകൾ.

ഷിജു | the-friend said...

ഒരു സുഹൃത്തിന്റെ ഓര്‍ക്കുട്ടില്‍ ലിങ്ക് കണ്ട് അതുവഴി വന്നതാണ് ഞാന്‍ ,വന്നപ്പോ എന്താ കഥ. ആദ്യം ഒന്നും മനസ്സിലായില്ല, പിന്നീട് ഒന്നൂടെ വായിച്ച് നോക്കി. എങ്ങാണ്ടൊക്കെ ഏതാണ്ട് മനസ്സിലായി. ഇനിയും ഒന്നൂടെ വായിക്കാം ;).
നന്നായിരിക്കുന്നു.
ഷിജു.

സതീശ് മാക്കോത്ത്| sathees makkoth said...

എല്ലാം കൃഷ്ണമയമാണല്ലോ.
കൊള്ളാം നല്ല ബ്ലോഗ്. പോസ്റ്റുകൾ

അജയ്‌ ശ്രീശാന്ത്‌.. said...

"അറിഞ്ഞിരുന്നില്ല ഞാന്‍;
നീയന്ന്‌ നല്‍കിയ
ചുടുചുംബനങ്ങള്‍ തന്‍
മാധുര്യമലിഞ്ഞിറങ്ങിയത്‌
എന്നേ നഷ്ട്‌പ്പെട്ട;
എന്നാത്മാവിലായിരുന്നെന്ന്‌.

ഓര്‍ത്തിരുന്നില്ല;
കൗമാരചാപല്യങ്ങള്‍ക്ക്‌
നിറം പകരുവാന്‍
മാത്രമായാണെന്നെ നീ
പ്രണയിച്ചിരുന്നതെന്ന്‌..

വിശ്വസിച്ചിരുന്നില്ല;
മധുരയിലെ രാജധാനിയില്‍
മാതുലന്‌ ചരമഗീതമെഴുതാന്‍
ഇറങ്ങിത്തിരിച്ചത്‌
എന്നന്നേക്കുമായീ രാധയെ
വഴിയിലുപേക്ഷിച്ചാണെന്ന
സത്യവും.......

കാത്തിരിക്കുന്നു;
വിടരുംമുമ്പെ
കൊഴിഞ്ഞുവീണ
നമ്മുടെ പ്രണയത്തിന്‌
സുഗന്ധമേകാന്‍
നീയിനിയെങ്കിലും
തയ്യാറാവുമെന്ന
പ്രതീക്ഷയില്‍............. "

പോങ്ങുമ്മൂടന്‍ said...

താളബോധം കുറവായതിനാലാവും കവിതകളോട് എന്റെ മനസ്സെപ്പോഴും സുരക്ഷിതമായ ഒരകലം പാലിച്ചുപോരുന്നത്. അങ്ങനെയുള്ള ഞാന്‍ ബാലാമണിയുടെ കവിതകള്‍ നന്നായെന്ന് പറയുന്നതില്‍ കാര്യമില്ല.

എങ്കിലും ഇനിയും ഞാന്‍ ഇതുവഴി വരും. വായിക്കും.

ആശംസകള്‍

സഹ്യന്‍‌ said...

:)

ഞാന്‍ ഇരിങ്ങല്‍ said...

കൃഷ്ണ സാമീപ്യം കൊതിക്കുന്ന രാധയാണ് കവിതയിലാകമാനം.

കൂടുതല്‍ പുതുമ തേടുമല്ലോ എല്ലാ എഴുത്തിലും
വിഷയ വൈവിധ്യങ്ങള്‍ കവയിത്രിക്ക് ആവശ്യമാണ്

ശ്രദ്ധിക്കുമല്ലോ

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

പട്ടേരി l Patteri said...

നല്ല വരികള്‍
ഇതിന്റെ ഓഡിയോ..എപ്പോള്‍ , എവിടെ എങ്ങനെ കിട്ടും ന്നാ പ്പോ മ്മടെ ചിന്ത ....

കൃഷ്ണഭദ്ര said...

നന്നായിരിക്കുന്നു

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

MyDreams said...

kollaaaaaaam